Advertisement

പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും; ‘ഫാമിലി കണക്ടു’മായി മമ്മൂട്ടി

May 18, 2023
Google News 2 minutes Read
_mammootty-with-family-connect-for-expatriates

യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.(Mammootty with Family Connect for Emirates)

കേരളത്തിലെ മുൻനിര ആശുപത്രികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്

യൂ എ ഇ യിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയനും അവരുടെ നാട്ടിലെ മാതാ പിതാക്കൾക്ക് “ആശുപത്രികളിൽ വ്യക്തിഗത പരിചരണവും” സൗജന്യമായി ലഭ്യമാക്കുവാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ഫാമിലി കണക്റ്റ് ” പദ്ധതി അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ യൂ എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സുൻജയ് സുധീർ യൂ എ ഇ പ്രവാസി മലയാളികൾക്ക് സമർപ്പിച്ചു. കേരളത്തിലെ മുൻ നിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവരങ്ങൾക്ക് : 0542893001( UAE ) / +918590965542 (Kerala)

Story Highlights: Mammootty with Family Connect for Emirates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here