കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി; നവജാതശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മുമ്മയും ഓട്ടോ ഡ്രൈവറും മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. നവജാതശിശുവിന് ജീവൻ നഷ്ടമായതിന് പിന്നാലെ ഓട്ടോ ഡ്രൈവറും കുഞ്ഞിന്റെ അമ്മയുടെ അമ്മയും മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ സുനിൽ (34), നവജാത ശിശുവിൻ്റെ അമ്മയുടെ അമ്മ ശോഭ എന്നിവരാണ് മരിച്ചത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽ ആദ്യം മരിച്ചത്. മണമ്പൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ചുകയറുകയായിരുന്നു. പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്ആർടിസി ബസ് യാത്രികരിൽ പലർക്കും പരുക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം.
Story Highlights: Pallippuram accident new born baby, woman and an auto driver died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here