‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രിം ഇന്ന് വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ചിത്രത്തിൻ്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം കാരണം മൾട്ടി പ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിറുത്തി വയ്ക്കുകയായിരുന്നുവെന്നും തമിഴ് നാട് എഡിജിപി സുപ്രിം കോടതിയിൽ സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്തെ മറ്റിടങ്ങളിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് കോടതി കഴിഞ്ഞ തവണ വാദത്തിനിടെ ചോദിച്ചിരുന്നു.
Story Highlights: the kerala story bengal appeal supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here