Advertisement

രൺജീത് ശ്രീനിവാസന്റെ മകൾക്ക് ഫുൾ A+; ആ അച്ഛന് മകളുടെ സ്നേഹസമ്മാനമെന്ന് കെ സുരേന്ദ്രൻ

May 20, 2023
Google News 2 minutes Read
k surendran praises ranjith sreenivasan daughter

ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ രൺജീത് ശ്രീനിവാസന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+. ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായ ഭാഗ്യ രൺജീത് ആണ് എല്ലാ വിഷയങ്ങളിലും A+ നേടിയത്. 97 ശതമാനമുണ്ട്. ഭാഗ്യക്ക് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.(k surendran praises ranjith sreenivasan daughter)

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

”ഭീകരർ കൊലപ്പെടുത്തിയ പ്രിയ സഹോദരൻ ശ്രീ. രഞ്ജിത് ശ്രീനിവാസന്റെ മകൾ ഭാഗ്യ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. എല്ലാ മിടുക്കൻമാർക്കും മിടുക്കികൾക്കും ആശംസകൾ നേരുന്നു”- കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

2021 ഡിസംബർ 19 ന് രാവിലെ ആറ് മണിയോടാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭീകരർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 12 പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.ശരീരത്തിലാകെ 20 വെട്ടേറ്റ മുറിവുകൾ ഉണ്ടായിരുന്നു.

Story Highlights: k surendran praises ranjith sreenivasan daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here