ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരം ബാക്കി നില്‍ക്കെയാണ് കിരീടനേട്ടം. ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ തുണച്ചത്.
വിജയത്തോടെ 35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റുമായാണ് മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സിറ്റി കിരീടം നേടിയത്. ഏകപക്ഷീയമായ ഒരു ഒരു ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെട്ടത്. ഇതോടെ 37 മത്സരങ്ങള്‍ കളിച്ച ആഴ്‌സണലിന്റെ ആകെ പോയിന്റ് 81.
സീസണില്‍ ഭൂരിഭാഗവും ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും അവസാന മത്സരങ്ങളില്‍ വന്ന പോയിന്റ് വീഴ്ചയാണ് ആഴ്‌സണലിന് തിരിച്ചടിയായത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം കിരീടമാണിത്.
Story Highlights: Manchester City won English Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here