Advertisement

സന്യാസിക്ക് മാത്രമേ രാജ്യത്ത് ഭിക്ഷയെടുക്കാന്‍ അവകാശമുള്ളൂ, ഇനിയും ചോദിക്കും; വിഷുക്കൈനീട്ട വിവാദത്തില്‍ മറുപടിയുമായി സന്ദീപാനന്ദഗിരി

May 21, 2023
Google News 3 minutes Read
Sandeepananda Giri about QR code controversy on 24 janakeeya kodathi

വിഷുക്കൈനീട്ടത്തിന് വേണ്ടി ഫേസ്ബുക്കില്‍ ക്യു ആര്‍ കോഡ് പങ്കുവച്ച വിഷയത്തില്‍ മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി. രാജ്യത്ത് സന്യാസിക്കും ബ്രഹ്മചാരിക്കും മാത്രമേ ഭിക്ഷാടനം നടത്താന്‍ അവകാശമുള്ളൂ എന്നും അതാണ് താന്‍ ചോദിച്ചതെന്നും സന്ദീപാനന്ദഗിരി ട്വന്റിഫോര്‍ ജനകീയ കോടതിയില്‍ പറഞ്ഞു.(Sandeepananda Giri about QR code controversy on 24 janakeeya kodathi)

‘ധനം ആഹരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. സന്യാസിക്കും ബ്രഹ്മചാരിക്കും മാത്രമേ ഭിക്ഷാടനം നടത്താന്‍ രാജ്യത്ത് അവകാശമുള്ളൂ. ഇവരല്ലാതെ മറ്റാരെങ്കിലും ഭിക്ഷയെടുക്കേണ്ടി വന്നാല്‍ രാജാവ് ചെങ്കോലും കിരീടവും താഴെ വയ്ക്കണമെന്നാണ് ഭാരതീയ സംസ്‌കാരം. സന്യാസി ഭിക്ഷ എടുക്കാന്‍ അധികാരമുള്ള ആളാണ്. പക്ഷേ മൂന്ന് പ്രാവശ്യം മാത്രമേ ഭിക്ഷ ചോദിക്കാവൂ. ഞാന്‍ ഒരു വട്ടം ചോദിച്ചു. ഇനി രണ്ട് വട്ടം കൂടി ക്യു ആര്‍ കോഡ് ഇടും’.

Read Also: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആദ്യ അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

38,112 രൂപയാണ് തനിക്ക് വിഷുക്കൈനീട്ടമായി ക്യു ആര്‍ കോഡ് ഇട്ടതിലൂടെ ലഭിച്ചത്. സര്‍വസംഗ പരിത്യാഗിക്ക് ഇലക്ട്രിക് ബില്‍ കൊടുക്കണ്ടേയെന്നും മറ്റ് ചെലവുകള്‍ നോക്കണ്ടെയെന്നും സന്ദീപാനന്ദഗിരി ജനകീയ കോടതിയില്‍ ചോദിച്ചു.

സന്ദീപാനന്ദഗിരി പങ്കെടുത്ത ജനകീയ കോടതി പരിപാടിയുടെ പൂർണ രൂപം കാണാം :

Story Highlights: Sandeepananda Giri about QR code controversy on 24 janakeeya kodathi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here