കൊച്ചു കേരളത്തിൽ നിന്ന് അഭിമാനത്തോടെ ലോക സിനിമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ; കുഞ്ചാക്കോ ബോബൻ

നമ്മുടെ കൊച്ചു കേരളം ഇവിടെയുണ്ട് അവിടെ നിന്ന് അഭിമാനത്തോടെ ലോക സിനിമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടനെന്ന് കുഞ്ചാക്കോബോബൻ. ഇന്നലെയായിരുന്നു മോഹനലാലിന്റെ പിറന്നാൾ സാധാരണ എല്ലാവരും ചെയ്യുന്നപോലെ ഒരു പോസ്റ്റ് പങ്കവയ്ക്കാൻ സാധിച്ചില്ല. (Kunchako boban birth day wish for mohanlal)
എന്നാൽ എനിക്ക് അവസാനത്തേത്തും ഏറ്റവും മികച്ചതുമായ ആശംസ നൽകാനായതിൽ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ഗൾഫ് നാട്ടിലെ ജനതയ്ക്ക് മുന്നിൽ വച്ചുള്ള ഒരു പിറന്നാൾ ആശംസ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
കുഞ്ചാക്കോബോബാന്റെ ഫേസ്ബുക്ക് വിഡിയോയിലെ വാക്കുകൾ
മെയ് 21ന് ചരിഞ്ഞുവന്ന് നമ്മെ വിസ്മയിപ്പിച്ച ഒരു അത്ഭുത പ്രതിഭാസത്തിന്റെ പിറന്നാൾ ആയിരുന്നു. ഇന്നലെ സാധാരണ എല്ലാവരും ചെയ്യുന്നപോലെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ എനിക്ക് സാധിച്ചില്ല. എന്നാൽ എനിക്ക് അവസാനത്തേത്തും ഏറ്റവും മികച്ചതുമായ ആശംസ നൽകാനായതിൽ സന്തോഷമുണ്ട്. കാരണം നേരിട്ട് ജനങ്ങൾക്കൊപ്പം എല്ലാവരുടെയും കൂടെ ഒരു പിറന്നാൾ ആശംസ അത് നല്ലതെന്ന് തോന്നി. ഒരു കൊച്ചു കേരളം ഇവിടെയുണ്ട് അവിടെ നിന്ന് അഭിമാനത്തോടെ ലോക സിനിമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ. പിറന്നാൾ ആശംസകൾ. എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Story Highlights: Kunchako boban birth day wish for mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here