Advertisement

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സഹായമേകാൻ മലയാളികളും

May 23, 2023
Google News 3 minutes Read
Images of Hajj Malayali Volunteers

ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിലുള്ളത്. അവസാന തീർഥാടകനും മടങ്ങുന്നത് വരെ ഈ സേവനം തുടരുമെന്ന് സന്നദ്ധ സംഘടനകൾ അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്നവർക്കും രോഗികൾക്കും പ്രായമായവർക്കും ഏറെ ആശ്വാസമാണ് ഇവരുടെ സേവനം. Malayalees Volunteers to Help Hajj Pilgrims from India

പതിവ് പോലെ ഈ വർഷവും മദീനയിൽ എത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ആദ്യ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതോടെ ഇവരുടെ സേവനം ആരംഭിക്കുന്നു. മക്കയിലും മദീനയിലുമായി ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ സേവനം ചെയ്യാൻ 3000-ത്തോളം കെഎംസിസി വളണ്ടിയർമാർ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Read Also: ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

തീർഥാടകർക്ക് വൈദ്യ സഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ വർഷവും തുടരുമെന്ന് 14 സംഘടനകളുടെ കൂട്ടായ്മയായ മദീന ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികൾ പറഞ്ഞു. ഹാജിമാരുടെ കർമപരമായ സംശയ നിവാരണത്തിന് കൂടി അവസരം നൽകുകയാണ് രിസാല സ്റ്റഡി സർക്കിൾ. മദീനയിൽ എത്തുന്ന തീർഥാടകരെ സംബന്ധിച്ചിടത്തോളം മലയാളികളായ ഈ സന്നദ്ധ പ്രവർത്തകരുടെ സേവനം ഏറെ ആശ്വാസമാണ്.

Story Highlights: Malayalees Volunteers to Help Hajj Pilgrims from India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here