കൊച്ചിയിലെ മാലിന്യ പ്രശ്നം ചർച്ച ചെയ്ത് 24 കണക്ട് റോഡ് ഷോ; നാളെ തൃശൂരിലേക്ക്

ആഗോള മലയാളികൾക്ക് പരസ്പരം കൈകോർക്കാൻ 24 ഉം ഫ്ലവേഴ്സും ചേർന്നൊരുക്കുന്ന 24 കണക്ട് റോഡ് ഷോ എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂരിലേക്ക്. ഇന്നലെ എറണാകുളം ജില്ലയിൽ നടന്ന സ്വീകരണ ചടങ്ങുകൾ പ്രൗഢോജ്വലമായി. വൈകീട്ട് നടന്ന ‘മാലിന്യം കൊച്ചി’ പൊതുചർച്ചയും ജനം ഏറ്റെടുത്തു. 24 Connect Road Show at Ernakulam
എറണാകുളം ജില്ലയിൽ കോതമംഗലത്തായിരുന്നു ആദ്യ സ്വീകരണ ചടങ്ങ് നടന്നത്. ആവേശത്തോടെ ജനം ഏറ്റെടുത്ത പരിപാടിയിൽ ചൂടിനെ അവഗണിച്ചും ആഘോഷ തിമിർപ്പായിരുന്നു. ശേഷം പാലാരിവട്ടത്ത് ഉച്ച സൂര്യൻ പ്രതികൂലമായി നിൽക്കെ 24 കണക്ടിനെ സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിലർ അടക്കമുള്ളവർ എത്തി. വൈകീട്ട് കൊച്ചിയുടെ മനസറിഞ്ഞ പൊതുചർച്ച നടന്നു. മാലിന്യം കൊച്ചി എന്ന വിഷയം മുൻനിർത്തി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞത് വ്യത്യസ്തമായ നൂതനാശയങ്ങളായിരുന്നു.
ആലുവയിൽ അവസാനിപ്പിച്ച് 24 കണക്ട് റോഡ് ഷോ ഇന്ന് തൃശൂരിലേക്കാണ് കടക്കും. ഇനി കടലോര മേഖലയുടെ സ്പന്ദനം അറിഞ്ഞ് രണ്ട് നാൾ സാംസ്കാരിക തലസ്ഥാനത്ത് തുടരും.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്നാണ് തുടക്കം കുറിച്ചത്.
Story Highlights: 24 Connect Road Show at Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here