കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; 48കാരൻ പിടിയിൽ

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച 48 വയസുകാരൻ പിടിയിൽ. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. 55കാരിയായ കാമുകിയെ സാമ്പത്തിക തർക്കം കാരണമാണ് യുവാവ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഇടക്കിടെ ഓരോ കഷ്ണങ്ങൾ ഇയാൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു.
മുസി നദിക്കരികെ ഒരു സ്ത്രീയുടെ തല ഒരു കറുത്ത കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ശുചീകരണ തൊഴിലാളി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ദിൽഷുക്നഗറിൽ താമസിക്കുന്ന അനുരാധ റെഡ്ഡി എന്ന 55കാരിയുടേതാണെന്ന് കണ്ടെത്തി. 48കാരനായ ചന്ദ്ര മോഹൻ എന്നയാളാണ് അനുരാധയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 15 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഏറെക്കാലം മുൻപ് അനുരാധയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചുപോയതാണ്. ചന്ദ്ര മോഹൻ്റെ വീടിൻ്റെ താഴത്തെ നിലയിലാണ് അനുരാധ കഴിഞ്ഞിരുന്നത്. അനുരാധ ആളുകൾക്ക് പലിശ വാങ്ങി പണം നൽകാറുണ്ടായിരുന്നു. 2018ൽ ചന്ദ്ര മോഹൻ ഇവരിൽ നിന്ന് 7 ലക്ഷം രൂപ കടം വാങ്ങി. ഒരുപാട് തവണ മടക്കി ചോദിച്ചെങ്കിലും ചന്ദ്ര മോഹൻ പണം തിരികെ നൽകിയില്ല. മെയ് 12ന് വൈകുന്നേരം ഇതേ കാര്യത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ അനുരാധയെ ചന്ദ്ര മോഹൻ കത്തികൊണ്ട് ആക്രമിച്ചു. വയറ്റിലും നെഞ്ചത്തും കുത്തേറ്റ അനുരാധ വൈകാതെ മരണപ്പെട്ടു. പിന്നീട് രണ്ട് സ്റ്റോൺ കട്ടിംഗ് മെഷീൻ കൊണ്ട് അനുരാധയുടെ മൃതദേഹം ചന്ദ്ര മോഹൻ കഷ്ണങ്ങളാക്കി മുറിച്ചു. മറ്റ് ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച ചന്ദ്ര മോഹൻ തല ഒരിടത്ത് ഉപേക്ഷിച്ചു. ദുർഗന്ധം അകറ്റാൻ ഇയാൾ സുഗന്ധ്ര ദ്രവ്യങ്ങൾ ഉപയോഗിച്ചു. സംശയം തോന്നാതിരിക്കാൻ അനുരാധയുടെ മൊബൈൽ ഫോണിൽ നിന്ന് വരുടെ സുഹൃത്തുക്കൾക്ക് ചന്ദ്ര മോഹൻ ഇടക്കിടെ മെസേജ് ചെയ്യാറുണ്ടായിരുന്നു.
Story Highlights: man kills girlfriend stores body parts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here