കോഴിക്കോട് കൊലപാതകം; പ്രതികൾ മൃതദേഹം ട്രോളിയിലാക്കി പോകുന്ന ദൃശ്യങ്ങൾ 24ന്

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ മൃതദേഹം ട്രോളിയിലാക്കി പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ( kozhikode murder cctv visuals )
ദൃശ്യത്തിൽ സ്ത്രീകൾ ഉൾപ്പെടെ രണ്ട് പേരുണ്ട്. ഈ മാസം 9 ന് വൈകിട്ട് 3 മണിക്കാണ് കാർ ഹോട്ടലിന് മുന്നിലെത്തിയത്. വൈകീട്ട് 3.09 നും 3.11 നും ഇടയിൽ പ്രതികൾ ബാഗുകൾ വാഹനത്തിൽ കയറ്റി. 3.11ന് മൃതദേഹം വാഹനത്തിൽ കയറ്റി പുറപ്പെട്ടു. രണ്ട് ബാഗുകളും വാഹനത്തിൽ കയറ്റിയത് പുരുഷന്മാർ തന്നെയാണ്.
ദിവസങ്ങളായി ഫോണിൽ കിട്ടാത്തത്തോടെയാണ് സിദ്ദിഖിനെ കാണാനില്ലെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകുന്നത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത് . സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി ചുരത്തിൽ കണ്ടെത്തിയ രണ്ടു പെട്ടികളിൽ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിൻറെ മൃതദേഹമാണെന്നാണ് സംശയം. ഒപൻപതാം വളവിലാണ് രണ്ടു ട്രോളി ബാഗുകൾ കണ്ടെത്തിയത്.
Story Highlights: kozhikode murder cctv visuals