‘ആത്മീയസാഫല്യം പുണ്യഭൂമിയില്‍ ‘ മലപ്പുറത്തുനിന്ന് കാൽനടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂർ മദീനയിൽ

ഹജ്ജ് നിർവഹിക്കാന്‍ മലപ്പുറത്തുനിന്ന് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ മദീനയിലെത്തി. ശിഹാബ് തന്നെയാണ് മദീനയിലെത്തിയ കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുൻപിലുള്ള ചിത്രങ്ങള്‍ ശിഹാബ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.(Shihab Chottur Barefoot Hajj Travel Reached Madinah)
കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. മദീന സന്ദർശിച്ച ശേഷം ഹജ്ജിന്റെ തൊട്ടുമുൻപ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്.
പാകിസ്താൻ, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സൗദി അതിർത്തി കടന്നത്. യാത്രയിൽ മിക്കയിടത്തും സൗദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവെക്കുന്നുണ്ട്.
Story Highlights: Shihab Chottur Barefoot Hajj Travel Reached Madinah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here