‘സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ശിഹാബ് ചോറ്റൂർ നൽകുന്നത്’; ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിവിധ രാജ്യങ്ങളിലൂടെ കാൽനടയായി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ നൽകുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ആസ്ഥാനത്ത് കോൺസുലേറ്റ് ജനറലും ശിഹാബ് ചോറ്റൂരും കൂടിക്കാഴ്ച നടത്തി. Indian consulate general on Shihab Chottur
കഴിഞ്ഞ ദിവസം മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ആസ്ഥാനത്ത് എത്തിയ ശിഹാബ് ചോറ്റൂർ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമായി കൂടിക്കാഴ്ച നടത്തി. ശിഹാബ് മക്കയിൽ എത്തിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും സ്നേഹത്തിൻറെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ശിഹാബ് തന്റെ യാത്രയിലൂടെ നൽകിയതെന്നും കോൺസുലേറ്റ് ജനറൽ പറഞ്ഞു.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ ശിഹാബിന് ആവശ്യമായ എല്ലാ പിന്തുണയും ഇന്ത്യൻ ഹജ്ജ് മിഷൻ നൽകുമെന്നും മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൾ ജലീലും ശിഹാബ് ചോറ്റൂരുമായി കൂടിക്കാഴ്ച നടത്തി. ശിഹാബിന് കുടുംബത്തോടൊപ്പം ഹജ്ജ് നിർവഹിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ്ജ് സർവീസ് ഏജൻസിയും ഇന്ത്യൻ ഹജ്ജ് മിഷനും ഉറപ്പ് നല്കിയിട്ടുണ്ട്.
Story Highlights: Indian consulate general on Shihab Chottur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here