കർഷക പ്രശ്നങ്ങൾ തുറന്നുകാണിച്ച് 24 കണക്ട് പാലക്കാട്; ആദ്യദിനം ആവേശോജ്ജ്വല സ്വീകരണം

സഹായമാവശ്യമുള്ളവരെയും സഹായിക്കാൻ സന്മനസുള്ളവരെയും ഒരുമിപ്പിക്കുന്ന ട്വന്റിഫോർ കണക്ടിന്റെ റോഡ് ഷോയ്ക്ക് ആദ്യദിനം പാലക്കാട് ആവേശോജ്ജ്വല സ്വീകരണം. കൂറ്റനാട് സ്വകാര്യബസ്റ്റാന്റിന് സമീപത്തെ ആദ്യസ്വീകരണ കേന്ദ്രത്തിലും കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് ചന്ദ്രനഗർ ശാഖക്ക് മുന്നിലും നൂറുകണക്കിനാളുകൾ ട്വന്റിഫോർ കണക്ടിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു. ജില്ലയിലെ കർഷകസമൂഹം നേരിടുന്ന പ്രയാസങ്ങൾ തുറന്നുകാണിക്കുന്നതായി ആലത്തൂരിൽ നടന്ന ജനകീയ സംവാദം മാറി. നാളെ പാലക്കാട് നഗരത്തിൽ നിന്നാണ് പ്രചരണയാത്ര തുടങ്ങുന്നത്.
തിരുവനന്തപുരത്തുനിന്നും ആരംഭിച്ച യാത്ര തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വിവിധ വേദികളിൽ ആവേശം സൃഷ്ടിച്ചാണ് പാലക്കാടെത്തിയത്. ആദ്യദിനത്തിലെ ആദ്യ വേദി തന്നെ 24 കണക്ടിനോടുള്ള പാലക്കാടൻ ജനതയുടെ മനസ് വെളിപ്പെടുത്തുന്നതായി. കൂറ്റനാട് സ്വകാര്യ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടികളിലേക്ക് രോഗികൾ അടക്കം എല്ലാം മറന്ന് കടന്ന് വന്നത് നൂറുകണക്കിന് മനുഷ്യസ്‌നേഹികൾ. പ്രചരണവേദികളിൽ ആവേശം നിറക്കാൻ ഫ്ലവേഴ്സ് ടോപ്പ് സിംഗറിലേയും കോമഡി ഉത്സവത്തിലെയും കലാകാരന്മാർ കൂടി എത്തിയതോടെ ആവേശം ടോപ് ഗിയറിലായി
Read Also: 24 കണക്ട് റോഡ് ഷോയ്ക്ക് തൃശൂരില്‍ ആവേശകരമായ സമാപനം; ശ്രദ്ധേയമായി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ സംവാദം
ചന്ദ്രനഗറിലെ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് പരിസരമായിരുന്നു രണ്ടാം വേദി. ലോകം അറിയുന്ന മൃദംഗ വിധ്വാനും ഗിന്നസ് ജേതാവുമായ കുഴൽമന്ദം രാമകൃഷ്ണനെ 24 കണക്ട് പ്രചാരണ യാത്ര ആദരിച്ചു.ആലത്തൂരിൽ നടന്ന ജനകീയ സംവാദം ജില്ലയിലെ കർഷകസമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്ന നാടിന്റെ സംവാദവേദിയായി. നാളെ പാലക്കാട് നഗരത്തിലും ആലനല്ലൂരിലും മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാം പരിസരത്തുമാണ് പര്യടനം.
Story Highlights: 24 Connect first day road show at Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here