സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; മാംസം ഭക്ഷിച്ചു, യുവാവ് അറസ്റ്റില്‍

ജയ്പൂരിൽ വൃദ്ധയെ കൊലപ്പെടുത്തി യുവാവ് മാംസം ഭക്ഷിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ നിവാസിയായ 24 കാരനായ സുരേന്ദ്ര താക്കൂര്‍ ‘ഹൈഡ്രോഫോബിയ’ ബാധിതനാണെന്ന് ബംഗാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പണ്ട് എപ്പോഴോ ഇയാളെ ഭ്രാന്തന്‍ നായ കടിച്ചിരിക്കാം. എന്നാല്‍ അന്ന് മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടായിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
സെന്‍ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാരദാന ഗ്രാമത്തിലെ 65 കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ കന്നുകാലികളെ മേയ്ക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് പ്രതി വയോധികയെ കല്ലുകൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
മാനസികാസ്വസ്ഥ്യമുള്ളയാളെ പോലെ പെരുമാറിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ഇയാളെ കെട്ടിയിടുകയായിരുന്നു. അതേസമയം വയോധികയുടെ മകന്‍ ബീരന്‍ കാത്തോട്ട് പൊലീസില്‍ പരാതി നല്‍കി. പരാതിയുട അടിസ്ഥാനത്തില്‍ ഠാക്കൂറിനെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
Story Highlights: Man Accused Of Killing Woman And Eating Her Flesh Arrested In Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here