ബ്രിജ് ഭൂഷണെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി ഗൗരവ സ്വഭാവമുള്ളതെന്ന് പൊലീസ്. ലൈംഗിക പരാതിയില്‍ ഡല്‍ഹി പൊലീസ് റോസ് അവന്യൂ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാര്‍ക്ക് തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് ജൂണ്‍ 27ന് വീണ്ടും പരിഗണിക്കും.
ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിന് മുമ്പാകെയാണ് അന്വേഷണ സംഘം കോടതിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Read Also: സ്വര്‍ണ ചെങ്കോല്‍ ഏറ്റുവാങ്ങി പ്രധാനമന്ത്രി; നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കും
അഭിഭാഷകന്‍ നല്‍കിയ അപേക്ഷയില്‍ പരാതിക്കാര്‍ക്ക് തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. നേരത്തെ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം വനിതാ പഞ്ചായത്തിനെത്തുന്നവരെ പൊലീസ് തടയുന്നുവെന്ന് ഗുസ്തി താരങ്ങള്‍ പരാതിപ്പെട്ടു.
Story Highlights: Police report was submitted to court in Brij Bhushan case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here