Advertisement

ഓരോരോ കുപ്പി ചൈനീസ് വോഡ്കയായി കുടിച്ച് തീര്‍ത്തു, ഏഴ് കുപ്പിയും തീര്‍ന്ന് മണിക്കൂറിനുള്ളില്‍ മരിച്ചുവീണു; മദ്യപാന ലൈവ് ചലഞ്ചിന് പിന്നാലെ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

May 28, 2023
Google News 3 minutes Read
Chinese influencer dies after gulping 7 bottles of Chinese vodka

ലൈവ് സ്ട്രീമിങിനിടെ ഏഴ് കുപ്പി മദ്യം കുടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചൈനീസ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം. ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ബൈജിയു ഏഴ് കുപ്പി കുടിച്ച് 12 മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. സാന്‍കിയാംഗേ എന്നറിയപ്പെടുന്ന 34കാരനായ വ്‌ളോഗര്‍ ഒരു ഓണ്‍ലൈന്‍ ചലഞ്ചിന്റെ ഭാഗമായാണ് ലൈവായി ഏഴ് കുപ്പി മദ്യം കുടിച്ചത്. (Chinese influencer dies after gulping 7 bottles of Chinese vodka)

ഇദ്ദേഹം കുടിച്ച ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന മദ്യത്തില്‍ 30 ശതമാനം മുതല്‍ 60 ശതമാനമാണ് ആല്‍ക്കഹോള്‍ കണ്ടന്റ്. ഇടതടവില്ലാതെ മദ്യപിച്ച് മറ്റ് ഇന്‍ഫഌവന്‍സേഴ്‌സുമായി മത്സരിക്കുന്ന ചാലഞ്ചിലാണ് ഇയാള്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് വിവരം. മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ പിന്നീട് ഇദ്ദേഹത്തെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

Read Also: പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്വീറ്റ്; ആര്‍ജെഡിയുടെ പരിഹാസം വിവാദമാകുന്നു

ചൈനയിലെ വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഡൗയിനിലാണ് ഇദ്ദേഹം ലൈവ് സ്ട്രീമിങ് നടത്തിയത്. എന്നാല്‍ ഡൗയിനിന്റെ നയങ്ങളും ഉപയോക്താക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും മദ്യപാനം ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യപിക്കുന്ന വിഡിയോ അപ്ലോഡ് ചെയ്തതിനെത്തുടര്‍ന്ന് സാന്‍കിയാംഗേയെ മുന്‍പ് ഇതേ പ്ലാറ്റ്‌ഫോം ബാന്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ അക്കൗണ്ടുണ്ടാക്കിയാണ് ഇയാള്‍ ലൈവ് ചലഞ്ചില്‍ പങ്കെടുത്തതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights: Chinese influencer dies after gulping 7 bottles of Chinese vodka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here