Advertisement

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

May 28, 2023
Google News 2 minutes Read
girl attacked in shopping mall

തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ പൊലീസ്. സംഭവത്തിന് പിന്നാലെ മാളിൽ നിന്ന് മുങ്ങിയ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. ( girl attacked in shopping mall )

കഴിഞ്ഞ മാസം പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തിയ പെൺകുട്ടിയെ യുവാവ് കടന്ന് പിടിക്കുന്നത്. തുടർന്ന് മാളിലുണ്ടായിരുന്നവർ പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ അവിടെ നിന്ന് രക്ഷപെട്ടു. മാൾ അധികൃതരുടെ അശ്രദ്ധ കാരണമാണ് പ്രതി രക്ഷപെട്ടതെന്ന് വഞ്ചിയൂർ പൊലീസ് പറയുന്നത്.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നേരത്തെ ഡി.സി.പിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് പ്രതിയുടെ സി.സി.ടി .വി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കെതിരെ പൊക്‌സോ ഇപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

Story Highlights: girl attacked in shopping mall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here