Advertisement

സുരേന്ദ്രൻ ചേട്ടാ എന്നുവിളിച്ച് കെട്ടിപ്പിടിച്ചു; പിന്നെ സമരം നടത്തിയത് സുരേന്ദ്രനായിരുന്നു; താൻ ബിജെപി ആയെന്നു പറഞ്ഞത് മാധ്യമങ്ങളാണെന്ന് പിസി ജോർജ്

May 28, 2023
Google News 2 minutes Read
pc george k surendran bjp sabarimala

താൻ ബിജെപി ആയെന്ന് ആദ്യം പറഞ്ഞത് മാധ്യമങ്ങളാണെന്ന് പിസി ജോർജ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തിയപ്പോൾ കെ സുരേന്ദ്രൻ സമരപ്പന്തലിൽ എത്തിയെന്നും അതോടെയാണ് ‘നിങ്ങൾ’ താൻ ബിജെപി ആയെന്ന് പറഞ്ഞത് എന്നും ജനകീയ കോടതിയിൽ ആരോപിച്ചു. (pc george surendran sabarimala)

“ശബരിമല സീസൺ ഉണ്ടാകുന്നു. ശബരിമലയിലേക്ക് പെണ്ണിനെ കൊണ്ടുപോകണം എന്ന് പറഞ്ഞ് പിണറായി വിജയൻ ചാടി. ശബരിമല പൂങ്കാവനം എന്ന് പറയുന്ന ആ മേഖല മുഴുവൻ പൂഞ്ഞാറാണ്. എനിക്കതിൽ ഇടപെടാതിരിക്കാൻ കഴിയുമോ? ഞാനവിടെ നിക്കുമ്പോ ഒത്തിരി രാഷ്ട്രീയക്കാർ വന്നു. കോൺഗ്രസുകാര് വന്നു. ബിജെപിക്കാരുവന്നു പലരും വന്നു. എല്ലാരും വന്ന് എനിക്ക് കൈ തന്നേച്ച് പോയി പത്തനംതിട്ട സത്യാഗ്രഹം ഇരിക്കുകയാണ്. പത്തനംതിട്ടയിൽ സത്യാഗ്രഹം ഇരുന്നാൽ പെണ്ണ് ഇവിടെ കയറാതിരിക്കോ? ഞാനിവിടെ നിക്കുവാ. അവസാനമായിട്ട് ഒരു സ്ട്രോങ്ങ് സ്റ്റാൻഡ് എടുത്തുകൊണ്ട് ബിജെപിയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് സുരേന്ദ്രൻ വന്നു. സുരേന്ദ്രൻ വന്ന് ചേട്ടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. പത്ത് പന്ത്രണ്ട് മണിക്കൂറായിട്ട് ഞാൻ നിൽക്കുന്നു. ‘ഞാൻ ഇവിടെ നിൽക്കും ചേട്ടൻ റസ്റ്റ് എടുക്കാൻ’ പറഞ്ഞു. ഞാൻ ഉടനെ തൊട്ടപ്പുറത്ത് ഫോറസ്ടുകാരുടെ സ്റ്റേഷൻ, അങ്ങോട്ട് കയറി. അവരെനിക്ക് ഇഡ്ഡലിയും ചായയും ഒക്കെ എടുത്തുനിന്ന് കഴിച്ചോണ്ട് അവിടെ ഇരുന്നു. അത് കഴിഞ്ഞ് ആ സമരം മുഴുവൻ നടത്തുന്നത് സുരേന്ദ്രനായിരുന്നു. അതാണ് ഞാൻ ബിജെപി ആണെന്നുപറഞ്ഞ് നിങ്ങളെല്ലാം കൂടെ തുടങ്ങിയത്.”- പിസി ജോർജ് പറഞ്ഞു.

Read Also: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നു പറഞ്ഞത് ഹൈന്ദവ സംസ്കാരത്തിൽ ശത്രുതയും പിണക്കവും ഇല്ലാത്തതിനാൽ: പിസി ജോർജ്

സഭയ്ക്കുള്ളിൽ ഒ രാജഗോപാലിനെ കറുത്ത വസ്ത്രം ഇടീച്ചത് താൻ ആണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നു പറഞ്ഞത് ഹൈന്ദവ സംസ്കാരത്തിൽ ശത്രുതയും പിണക്കവും ഇല്ലാത്തതിനാലെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. ഹൈന്ദവ രാഷ്ട്രമായിട്ട് പ്രഖ്യാപിച്ചാൽ ഈ നാട്ടിൽ സമാധാനം ഇതിൻ്റെ ഇരട്ടിയായിരിക്കും. അവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാമെന്നും പിസി ജോർജ് ട്വൻ്റിഫോർ ജനകീയ കോടതിയിൽ പ്രതികരിച്ചു.

Story Highlights: pc george k surendran bjp sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here