നടി അന്ന ബെന്നിന് യുഎഇ ഗോള്‍ഡന്‍ വിസ

നടി അന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും അന്ന ബെന്‍ യു.എ ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടി ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളിലൂടെ നടി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അന്ന ബെന്‍ മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് നടി അന്ന ബെന്‍ , അര്‍ജുന്‍ അശോകന്‍ നായകനായ ഒടുവില്‍ പുറത്തിറങ്ങിയ ത്രിശങ്കുവാണ് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു. (UAE Golden visa for actress Anna Ben)
Story Highlights: UAE Golden visa for actress Anna Ben