Advertisement

ട്വന്റിഫോർ കണക്ട് റോഡ് ഷോ അവസാന ഘട്ടത്തിലേക്ക്; ഇന്നും നാളെയും കോഴിക്കോട് പര്യടനം

June 3, 2023
Google News 2 minutes Read
Image of 24 Connect Vehicle

ആഗോള മലയാളികൾക്ക് കരുതലിനായി കൈകോർക്കാൻ വേദിയൊരുക്കുന്ന ട്വൻ്റി-ഫോർ കണക്ട് റോഡ് ഷോ ഇന്ന് കോഴിക്കോട് ജില്ലയിൽ. വെസ്റ്റ് നടക്കാവിൽ നിന്ന് ആരംഭിക്കുന്ന പര്യടനം കടലുണ്ടിയിലും എരവന്നൂരും എത്തും. വൈകിട്ട് 7 മണിക്ക് എരവന്നൂർ ആയൂർവേദ ഡിസ്പെൻസറി ഗ്രൗണ്ടിൽ ‘പൊട്ടിച്ചെറിയലിന്റെ ലഹരിവല’ എന്ന വിഷയത്തിൽ ജനകീയ സംവാദവും നടക്കും. 24 Connect Road Show at Kozhikode

സമൂഹത്തിൽ സഹായത്തിന് അർഹതയുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരു കുടക്കീഴിൽ അണിനിരത്തി പുരോഗമിക്കുന്ന റോഡ് ഷോ വിവിധ ജില്ലകളിലെ വിജയകരമായ പര്യടനം പൂർത്തിയാക്കിയാണ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. മെയ് 15 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച പര്യടനം നിരവധി വേദികളിലെ ജനകീയ സ്വീകരണം ഏറ്റുവാങ്ങിയാണ് കോഴിക്കോട് എത്തിയത്.

രാവിലെ ഒൻപത് മണിക്ക് വെസ്റ്റ് നടക്കാവ് കെഎൽഎം ആക്സീവ ഫിൻവെസ്റ്റിന് മുന്നിലാണ് ആദ്യ സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 2:30ന് കടലുണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തും രാത്രി 7 മണിക്ക് എരവന്നൂർ ആയൂർവേദ ഡിസ്പെൻസറി ഗ്രൗണ്ടിലും എത്തി ചേരും.

Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം

‘പൊട്ടിച്ചെറിയലിന്റെ ലഹരിവല’ എന്ന വിഷയത്തിൽ നടക്കുന്ന ജനകീയ സംവാദം ട്വന്റി ഫോർ ന്യൂസ് അവതാരകൻ വേണു ബാലകൃഷ്ണൻ നയിക്കും. ഓരോ വേദികളിലും ഫ്ലവേഴ്‌സ് ടോപ്പ് സിംഗറിലേയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും ക്രമീകരിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6.30 ന് വടകര സർഗാലയ ക്രാഫ്റ്റ് & വില്ലേജിലാണ് 24 കണക്ട് റോഡ് ഷോയുടെ സമാപനം.

Story Highlights: 24 Connect Road Show at Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here