Advertisement

ഒഡിഷ ട്രെയിൻ ദുരന്തം; ഒറ്റക്കെട്ടായി നാട്ടുകാർ; രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്

June 3, 2023
Google News 3 minutes Read
Odisha train accident_ People queue up to donate blood for injured in Balasore

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധപ്രവർത്തകരുടെ തിരക്ക്. കഴിഞ്ഞദിവസം രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നിലവിൽ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും അദ്ദേഹം അറിയിച്ചു. രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.(Odisha train accident: People queue up to donate blood for injured)

നിലവിൽ കൂടുതൽപേർ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്.പൊലീസുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. നിരവധി ആശുപത്രികളില്‍ ഇവര്‍ രക്തം ദാനം ചെയ്യുന്നുണ്ട്.അതേസമയം ഒഡിഷയില്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധർമേന്ദ്ര പ്രധാനോടും സംസാരിച്ചു.

Read Also: ‘പ്രിയ സുചിയ്ക്ക്’.. അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; ആശംസയുമായി മോഹൻലാൽ

രക്ഷാപ്രവർത്തനം നടത്തിയ എൻ‍ഡ‍ിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദർശിക്കും. ട്രെയിൻ അപകടത്തിൽ 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു.

Story Highlights: Odisha train accident: People queue up to donate blood for injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here