Advertisement

കേരളത്തില്‍ കാലവര്‍ഷം എത്തുന്നത് വൈകിയേക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലും മഴയുമുണ്ടാകും

June 4, 2023
Google News 2 minutes Read
Rain alert monsoon Kerala

ഇത്തവണ കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നാളത്തോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അറബിക്കടല്‍ മേഖലയില്‍ എത്തിയ കാലവര്‍ഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ലക്ഷദ്വീപ് തീരത്തേക്ക് ഇത് എത്തിച്ചേര്‍ന്നാല്‍ മാത്രമേ കാര്യമായ പുരോഗതി ഉണ്ടായെന്ന് പറയാനാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. (Rain alert monsoon Kerala )

അറബിക്കടലില്‍ നാളെയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ കാലവര്‍ഷം ഈ ന്യൂനമര്‍ദത്തെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നത് നിരീക്ഷിച്ചാകും കാലവര്‍ഷം എപ്പോഴെത്തുമെന്ന് കണക്കാക്കുക.

Read Also: ആധിയോടെ വിളിക്കുന്ന ഫോണ്‍കോളുകള്‍ പ്രീയപ്പെട്ടവരുടെ അടുത്തേക്കുള്ള വഴികാട്ടിയായി, ചില ഫോണ്‍മുഴക്കങ്ങള്‍ പരുക്കേറ്റവരിലേക്കെത്തിച്ചു, ചിലവ ചേതനയറ്റ ശരീരങ്ങളിലേക്കും….

അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഇടിയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ജൂണ്‍ അഞ്ചിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Story Highlights: Rain alert monsoon Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here