ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് മൊയീൻ അലി; ആഷസിൽ കളിക്കും

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി. താരം ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ ഉൾപ്പെട്ടു. 2021ൽ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ആദ്യ രണ്ട് ആഷസ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതലാണ് ആഷസ് പരമ്പര ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ജാക്ക് ലീച്ചിനു പകരമാണ് മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ ആരംഭിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു.
Story Highlights: moeen ali test retirement reverse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here