വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു; പികെ ശശിക്കെതിരെ രൂക്ഷ വിമർശനം: സംസ്ഥാന സെക്രട്ടറിയുടെ താക്കീത്
പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ശശിക്കും വി കെ ചന്ദ്രനും രൂക്ഷ വിമർശനം. പി കെ ശശിയും വി കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്ന് വിമർശനം. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിമർശനം ഉയർന്നത്.(PK Sasi Criticism in Palakkad cpim meeting)
വിഭാഗീയ പ്രവർത്തനം വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി താക്കിയത് നൽകി. വിഭാഗീയത രൂക്ഷമായ ചെർപ്പുളശേരി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കും.
വിഭാഗീയ പ്രവർത്തനം രൂക്ഷമായ ചെർപ്പുളശ്ശേരി , പുതുശ്ശേരി, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളുടെ കാര്യവും ചർച്ചയായി. നേരത്തെ ജില്ലയിലെ ‘ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂർ നാഗപ്പൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റികൾക്കെതിരെയുള്ള നടപടി.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല. ചെന്നൈയിലേക്ക് പോകുന്നുവെന്നാണ് പികെ ശശി പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചത്.
Story Highlights: PK Sasi Criticism in Palakkad cpim meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here