Advertisement

പതിനഞ്ച് മാസത്തിൽ കുറച്ചത് ഒരു കോടി പ്ലാസ്റ്റിക് കുപ്പികൾ; ദുബായ് കാൻ പദ്ധതി വൻ വിജയം

June 8, 2023
Google News 3 minutes Read
Image of Dubai Can Project

ദുബായിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കാനായി പ്രഖ്യാപിച്ച ദുബായ് കാൻ പദ്ധതി വൻ വിജയം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണത്തിൽ 15 മാസം കൊണ്ട് ഗണ്യമായ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. Dubai Can Project Reduces 1 Crore Plastic Bottles in 15 Months

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതി 15 മാസം പിന്നിടുമ്പോൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. കുടിവെള്ളത്തിനായി പുനരുപയോഗ വെള്ളക്കുപ്പികളും പൊതുകുടിവെള്ള സംഭരണികളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പത്ത് മില്യൻ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോ​ഗം കുറയ്ക്കാൻ സാധിച്ചതായി ദുബായ് സാമ്പത്തിക – വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി.

Read Also: ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ച മാതൃകയെന്ന് പഠനറിപ്പോർട്

വാട്ടർ സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ദുബായുടെ വിവിധയിടങ്ങളിൽ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള റീ ​ഫി​ൽ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ​രി​സ്ഥി​തി​ക്ക്​ അ​നു​കൂ​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ജ​ന​ങ്ങ​ളു​ടെ ചിന്താ​ഗതി മാ​റ്റു​ന്ന​തി​ലും വ​ലി​യ പുരോഗ​തി കൈ​വ​രി​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചെ​ന്ന് അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോ​ഗം കുറയ്ക്കാൻ വീ​ടു​ക​ളി​ൽ വാട്ട​ർ ഫി​ൽറ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Story Highlights: Dubai Can Project Reduces 1 Crore Plastic Bottles in 15 Months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here