‘കെ.വിദ്യ എസ്എഫ്ഐ നേതാവല്ല’ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; ഇ പി ജയരാജൻ

ജോലി ലഭിക്കാൻ കെ വിദ്യ വ്യാജരേഖ നിർമിച്ചത് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ വിദ്യ എസ്എഫ്ഐ നേതാവല്ല.എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.എസ്എഫ്ഐയെ ഒതുക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നു. (EP Jayarajan says K vidya is not an sfi leader)
കെ വിദ്യയ്ക്ക് പാർട്ടി ഒരു പിന്തുണയും നൽകിയില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല.
മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്.കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും.ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു.ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല.
ജോലി നേടാൻ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെങ്കിലും പിന്തുണ നൽകിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയ്യാൻ കഴിയില്ല.എസ്എഫ്ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: EP Jayarajan says K vidya is not an sfi leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here