Advertisement

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28-ാമത് സീസണ്‍ ഇത്തവണ നേരത്തെയെത്തും; ആരംഭിക്കുക ഒക്ടോബര്‍ 18ന്

June 9, 2023
2 minutes Read
Dubai Global Village announces dates for 28th edition

ദുബായ് ഗ്‌ളോബല്‍ വില്ലേജിന്റെ 28ാമത് സീസണ്‍ ഒക്ടോബര്‍ 18ന് ആരംഭിക്കും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്‌ളോബല്‍ വില്ലേജ് തുറക്കുക. (Dubai Global Village announces dates for 28th edition)

ലോകം മുഴുവന്‍ ഒരു വിസ്മയ ഗ്രാമമാവുന്ന ഗ്‌ളോബല്‍ വില്ലേജിന്റെ കാഴ്ചകളാണ് ഇത്തവണ ഒരാഴ്ച നേരത്തെയെത്തുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ 25 നെത്തുന്ന ഗ്‌ളോബല്‍ വില്ലേജ് ഇത്തവണ ഒക്ടോബര്‍ 18 മുതല്‍ 194 ദിവസം സന്ദര്‍ശകരെ സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ കാഴ്ചകളും വിസ്മയങ്ങളും സമ്മാനിക്കാനാണ് നേരത്തെ സീസണ്‍ ആരംഭിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

അടുത്തവര്‍ഷം ഏപ്രില്‍ 28നാണ് ആഗോള ഗ്രാമത്തിലെ ആഘോഷങ്ങള്‍ അവസാനിക്കുക. പ്രദര്‍ശന സ്റ്റാളുകളുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 30ന് അവസാനിച്ച ഇരുപത്തിയേഴാമത് സീസണില്‍ 90 ലക്ഷത്തോളം സന്ദര്‍ശകരാണ് ആഗോള ഗ്രാമത്തില്‍ എത്തിയത്. വിവിധ രാജ്യങ്ങളുടെ പവലിയനുകളിലെ വ്യത്യസ്തകളും ഭക്ഷണവൈവിധ്യത്തിന്റെയും ഷോപ്പിങ്ങ് വിസ്മയങ്ങളുടെയും മനോഹര നിമിഷങ്ങളും സമ്മാനിച്ചാണ് ഇത്തവന്‍ത്തെ സീസണ്‍ സമാപിച്ചത്. ഇത്തവണത്തെ പവലിയനുകളില്‍ മികച്ച രൂപകല്‍പനക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ പവിലിയനാണ് സ്വന്തമാക്കിയത്.

Story Highlights: Dubai Global Village announces dates for 28th edition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement