പത്തനംതിട്ട കുമ്പഴ ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരൻ ബസ്സിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവി ദൃശ്യങ്ങൾ 24ന്

പത്തനംതിട്ട കുമ്പഴ ജംഗ്ഷനിൽ തലനാരിഴയ്ക്ക് ബൈക്ക് യാത്രക്കാരൻ ബസ്സിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു. അമിത വേഗത്തിൽ എത്തിയ ബൈക്ക് പ്രൈവറ്റ് ബസ്സിനു മുന്നിൽ മറയുകയായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. ( pathanamthitta bike rider miraculous escape from accident )
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് പത്തനംതിട്ട കുമ്പഴ ജംഗ്ഷനിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ടു സ്വകാര്യ ബസിനു മുന്നിലേക്ക് മറിഞ്ഞത്. അപകടം കണ്ട ബസ് ഡ്രൈവർ വേഗത്തിൽ ബ്രേക്ക് ചവിട്ടിയതിനാൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്നും പുനലൂരിലേക്ക് പോയ സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. സ്വകാര്യ ബസ് തലയിലൂടെ കയറി ബൈക്ക് യാത്രക്കാരൻ കഴിഞ്ഞയാഴ്ച പത്തനംതിട്ട കുമ്പഴിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സ്വകാര്യ ബസ് ഡ്രൈവറുടെ സംയോജിത ഇടപെടലിനെ തുടർന്ന് ഒരു യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്.
Story Highlights: pathanamthitta bike rider miraculous escape from accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here