പണം തട്ടുന്ന വ്യാജ ഹജ്ജ് സര്‍വീസുകളെ കരുതിയിരിക്കണം; മുന്നറിയിപ്പുമായി സൗദി ഹജ്ജ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍

അനധികൃത ഹജ്ജ് സര്‍വീസ് ഏജന്‍സികളെ കരുതിയിരിക്കണമെന്ന് സൗദിയിലെ ആഭ്യന്തര ഹജ്ജ് സര്‍വീസ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. അനധികൃതമായി ഹജ്ജിന് ശ്രമിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. (Domestic pilgrims urged to be cautious of fake Hajj campaigns)
വ്യാജ ഹജ്ജ് സര്‍വീസ് നടത്തുന്നവരെ കരുതിയിരിക്കണമെന്നും അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സൗദി ആഭ്യന്തര ഹജ്ജ് സര്‍വീസ് കോര്‍ഡിനേഷന്‍ കൌണ്‍സില്‍ മേധാവി സയീദ് അല്‍ ജൂഹാനി പറഞ്ഞു. പണം തട്ടാന്‍ വേണ്ടി വ്യാജ ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഇത്തരം ഏജന്‍സികളുടെ വാഗ്ദാനങ്ങളില്‍ തീര്‍ഥാടകര്‍ വഞ്ചിതരാകരുത്. അവര്‍ക്ക് പണം നല്‍കരുത്. അംഗീകൃത ഏജന്‍സികള്‍ വഴിയല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ഇല്ലെന്നും ജൂഹാനി പറഞ്ഞു.
തീര്‍ഥാടകരില്‍ നിന്നും പണം വാങ്ങി നിയമവിരുദ്ധമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത് ശിക്ഷാര്‍ഹമാണ്. ആഭ്യന്തര ഹജ്ജ് സേവനങ്ങള്‍ക്കായി 177 അംഗീകൃത ഏജന്‍സികള്‍ ഉണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇവര്‍ക്ക് ഓഫീസുകള്‍ ഉണ്ട്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും നുസുക് ആപ്പ് വഴിയും ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഉണ്ടെന്നും സയീദ് അല്‍ജുഹാനി ഓര്‍മിപ്പിച്ചു.
Story Highlights: Domestic pilgrims urged to be cautious of fake Hajj campaigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here