ആധാരം ഒന്നിന് രജിസ്‌ട്രേഷന് 1500 രൂപ വീതം; കൈക്കൂലി വാങ്ങുന്നതിനിടെ കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാര്‍ പിടിയില്‍

ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാറും ഓഫിസ് അസിസ്റ്റന്റും പിടിയില്‍. കൊല്ലം കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് സുരേഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. കൊല്ലം കുണ്ടറ സബ് രജിസ്ട്രാര്‍ റീന, ഓഫിസ് അറ്റന്‍ഡന്റ് സുരേഷ്‌കുമാര്‍ എന്നിവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. (Kundara sub registrar office staff caught while accepting bribe)
പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിനു പണം വാങ്ങുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്. മൂന്ന് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് 4500 രൂപയാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ആധാരം ഒന്നിന് 1500 രൂപ വീതം നല്‍കണമെന്ന് സമീപത്തുള്ള ആധാരമെഴുത്തുകാരനോട് സുരേഷ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആധാരമെഴുത്ത് ജീവനക്കാരന്‍ വിജിലന്‍സിനെ വിവരമറിയിച്ചു. വിജിലന്‍സ് സ്ഥലത്തെത്തുകയും മൂന്ന് ആധാരത്തിനുമായി 4500 രൂപ സബ് രജിസ്ട്രാര്‍ ഓഫിസ് അസിസ്റ്റന്റിന് കൈമാറാന്‍ ആധാരമെഴുത്തുകാരനോട് ആവശ്യപ്പെടുകയുമായിരുന്നു.
ഇന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ആധാരമെഴുത്ത് ജീവനക്കാരന്‍ സുരേഷിന് കൈക്കൂലി കൈമാറിയത്. കൈക്കൂലി കൈമാറിയയുടന്‍ സുരേഷിനെ കൈയോടെ പിടിയ്ക്കുകയായിരുന്നു.
Story Highlights: Kundara sub registrar office staff caught while accepting bribe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here