Advertisement

ഉദ്ഘാടനത്തിന് മുന്‍പ് ഗുജറാത്തില്‍ പണി പൂര്‍ത്തിയായ പാലം തകര്‍ന്നു വീണു

June 15, 2023
Google News 2 minutes Read
bridge-in-gujarat-collapsed

ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. തപി ജില്ലയിലെ മെയ്‌പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിർമിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. (Bridge in gujarat collapsed)

ബുധനാഴ്ച രാവിലെ ആറരയോടെയാണ് പാലം തകർന്നത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിൻഡോല നദിയിലേക്ക് വീഴുകയായിരുന്നു. ഉദ്‌ഘാടനം കഴിയാത്ത പാലമായിരുന്നതിനാൽ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും , സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തപി ജില്ലാ കളക്ടർ വിപിൻ ഗാർഗ് അറിയിച്ചു. പാലത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന പാലം മഴക്കാലത്ത് മുങ്ങിപ്പോവുന്നതിനെ തുടർന്ന് പഴയ പാലം പൊളിച്ചാണ് പുതിയതിന്റെ പണി ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയാണ് നിർമ്മാണത്തിനായി ചിലവായതെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ നീരവ് റാത്തോഡ് അറിയിച്ചു.

Story Highlights: Bridge in gujarat collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here