Advertisement

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്

June 15, 2023
Google News 2 minutes Read
Youth Congress Kerala

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്. വൈകുന്നേരം 5 മണി വരെയാണ് നോമിനേഷൻ നൽകാനുള്ള അവസരം ഉള്ളത്. തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.(Youth Congress organization election Last date for nomination)

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ഇന്ന് ഉച്ചയ്ക്ക് മുമ്പായി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവും. അബിൻ വർക്കി തന്നെ ഐ ഗ്രൂപ്പ് സ്ഥാനാർഥിയാവും എന്നാണ് സൂചന. എ ഗ്രൂപ്പിലും സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള എതിർപ്പ് അവസാനിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് യുവ നേതാക്കൾ പിന്മാറിയിട്ടില്ല. കെസി വേണുഗോപാലിൻ്റെ നോമിനിയായി ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ട്.

Story Highlights: Youth Congress organization election Last date for nomination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here