ഇങ്ങനെയും ട്രെയിനില്‍ യാത്ര ചെയ്യാം; വൈറലായി യുവാവ്; വിഡിയോ

തിരക്കിട്ട ട്രെയിന്‍ യാത്രകള്‍ ഇന്ത്യയില്‍ സ്വാഭാവികമായി കാണുന്ന ഒന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ റെയില്‍ വേയുടെ യാത്രാ സംവിധാനത്തെ കുറിച്ച് പരാതിയും പരിഭവങ്ങളുമെല്ലാം സാധാരണയാണ്. എന്നാലിപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് വെളിപ്പെടുത്തുന്ന ഒരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
വളരെ തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാടുപെടുന്ന യുവാവാണ് വിഡിയോയില്‍ ഉള്ളത്. മുഴുവന്‍ സീറ്റുകളും യാത്രക്കാരാല്‍ നിറഞ്ഞിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടോയ്‌ലറ്റ്‌റിലേക്ക് പോകാന്‍ സീറ്റിന് മുകളില്‍ കയറി ചാടി ചാടി പോകുകയാണ് യുവാവ്. നിലത്ത് കാല് കുത്താന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ യുവാവിന് സീറ്റുകള്‍ക്ക് മുകളിലൂടെ ചവിട്ടിയാണ് അടുത്ത ബോഗിയിലേക്ക് പോകേണ്ടിവരുന്നത്. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Got this video from my cousin who was travelling in Railway.
— Abhijeet Dipke (@abhijeet_dipke) June 18, 2023
Here is his friend trying to make his way to the toilet. @RailMinIndia, thank you for transforming train journey into an adventure sport. pic.twitter.com/3fuHdXWS2A
Read Also: മണിപ്പൂർ സംഘർഷം: ഇരകളോടൊപ്പമെന്ന് ആർഎസ്എസ്, കേന്ദ്രസർക്കാർ സമ്മർദ്ദത്തിൽ
ഇന്ത്യന്‍ റെയില്‍വേയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് വിഡിയോ പങ്കുവച്ചവര്‍ ഉന്നയിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന യാത്രാമാര്‍ഗമായ ട്രെയിന്‍ യാത്രയില്‍ അവശ്യ സൗകര്യം പോലുമില്ലെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഉത്സവകാലത്തടക്കം ഇന്ത്യന്‍ റെയില്‍വേയുടെ കാര്യത്തില്‍ ഈ തിരക്ക് സാധാരണയാണെന്നും ഇതൊന്നും അത്ര കാര്യമാക്കേണ്ടെന്നും വിഡിയോ പങ്കുവച്ച ചിലര്‍ പറയുന്നു. അതേസമയം തിരക്കിട്ട ഒരു യാത്ര വിനോദപ്രദമാക്കാന്‍ സഹായിച്ചതിന് നന്ദി എന്നാണ് ട്വിറ്ററില്‍ ഒരാള്‍ വിഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
Story Highlights: Viral video of a man jump through train seats to go toilet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here