കൃസംഘിയും ഹിസംഘിയും മാത്രമല്ല, നമുക്കിടയിൽ മുസംഘിയുമുണ്ട്; ജനകീയ കോടതിയിൽ കെ.ടി ജലീൽ

കൃസംഘിയും ഹിസംഘിയും മാത്രമല്ല, നമുക്കിടയിൽ മുസംഘിയുമുണ്ട് എന്ന പ്രസ്താവനയുമായി കെ.ടി ജലീൽ എംഎൽഎ ജനകീയ കോടതിയിൽ. ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഹിസംഘികളുടെയും കൃസംഘികളുടെയും മുസംഘികളുടെയും എതിർപ്പ് ഒരേ സമയം നേരിടുക എന്നതാണ്. മുസംഘി എന്നത് ഒരു യാഥാർഥ്യമാണ്. അത്രമാത്രം വിഷലിപ്തമായ ആശയങ്ങൾ വെച്ച് പുലർത്തുന്നവർ ഉണ്ട്. KT Jalil explains Musanghi statement in Janakeeya Kodathi
മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു എന്നിവയിലെല്ലാം ബഹുഭൂരിപക്ഷവും നല്ല വിശ്വാസികളാണ്. എന്നാൽ, അതിനൊപ്പം തന്നെ ഈ വിഭാഗങ്ങളിൽ സംഘികളുമുണ്ട്. അവരുടെ എതിർപ്പാണ് ഞാൻ നേരിടുന്നത്. എങ്കിലും, നിലപാടിൽ നിന്നും ഒരടി പോലും പുറകോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എകെജിയേയും ഇഎംഎസിനെയും സ്വർഗത്തിൽ കാണണമെന്നുള്ള പരാമർശത്തിൽ വിശദീകരണം നടത്തുന്നിടയിലായിരുന്നു എംഎൽഎ തന്റെ നിലപാട് വ്യക്തമാക്കിയത്. നന്മ നിറഞ്ഞ മുഴുവൻ ആളുകൾക്കും ഉള്ളതാണ് സ്വർഗം. മഹാത്മാ ഗാന്ധിയും മദർ തെരേസയും ജീവിതകാലം മുഴുവൻ നന്മ ചെയ്ത് ജീവിച്ചവരാണ്.
അവർക്ക് ജീവിതകാലത്ത് യാതൊരു വിധ പ്രതിഫലവും ലഭിച്ചിട്ടില്ല. അവർ സ്വർഗത്തിൽ ആയിരിക്കും. അതേപോലെ, ഇഎംഎസും എകെജിയുമുള്ള സ്വർഗമാണ് തനിക്കിഷ്ടം എന്നാണ് താൻ പറഞ്ഞത്. അതെന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
Story Highlights: KT Jalil explains Musanghi statement in Janakeeya Kodathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here