ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തത്; മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ ചിലർ തെറ്റിദ്ധാരണ പരത്തുന്നു എന്ന് പ്രധാനമന്ത്രി

ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളിൽ നടക്കും? മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ ഏക സിവിൽ കോഡിൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുകയാണ്. മുത്തലാക്ക് നിരോധനത്തെ എതിർക്കുന്നവർ മുസ്ലിം സ്ത്രീകളോട് അന്യായം ചെയ്യുകയാണ്. പല മുസ്ലിം രാജ്യങ്ങളും മുത്തലാക്ക് നിരോധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. 2024 ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നു എന്നും പാർട്ടികളുടെ പേരെടുത്തുപറഞ്ഞ് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Story Highlights: uniform civil code narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here