ചോക്ലേറ്റ് വിപണിയിലെ എല്ലാ വൈവിധ്യങ്ങളും ഒരു കുടക്കീഴില്‍ എത്തിക്കുക ലക്ഷ്യം; ജുമാന ഗ്രൂപ്പ് ഇനി ദുബായിലും

ചോക്കളേറ്റ് വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജുമാന ഗ്രൂപ്പ് ഓഫ് കമ്പനി ഇനി ദുബായ് അല്‍ റാസിലും. ചോക്കളേറ്റുകള്‍ ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഭാരവാഹികള്‍ അറിയിച്ചു. ലോകത്തെ ചോക്കളേറ്റ് വിപണിയില്‍ ലഭ്യമായ എല്ലാ മധുരവും ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ജുമാന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അല്‍ റാസിലെ പുതിയ ഷോറൂം വ്യത്യസ്തമാവുന്നത്. കമ്പനിയുടെ മുന്നാമത്തെ ശാഖയാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. (Jumanah group of Companies Chocolate Dubai)
പുതിയ ശാഖയിലെ ആദ്യ വില്പന പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദുബായിലെ റേഡിയോ അവതാരക ഷീബ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോള്‍സെയില്‍ വില്‍പ്പനയ്ക്ക്പുറമേ ഉപഭോക്താക്കള്‍ക്കായി റീറ്റെയില്‍ വില്‍പ്പനയ്ക്കായി പ്രത്യേകം കൗണ്ടര്‍ കൂടി ശാഖയില്‍ ഉള്‍പെടുത്തിയതായും ഇത് നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചോക്കളേറ്റ് സ്വന്തമാക്കാന്‍ അവസരമൊരുക്കുമെന്നും കമ്പനി ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങിന് കമ്പനി മാനേജിംഗ് ഡയറക്ടര്‍മാരായ റാഫി ഐച്ചസ് സ്വാഗതവും ഹംസ പുളളച്ചണ്ടി നന്ദിയും പറഞ്ഞു.
Story Highlights: Jumanah group of Companies Chocolate Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here