ലോകോത്തര ബ്രാന്റഡ് ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ; വേൾഡ് ബ്രാൻഡ് വെയർഹൗസ് സെയിൽ അബുദാബിയിൽ

വൻ വിലക്കുറവിൽ ലോകോത്തര ബ്രാന്റഡ് ഉൽപ്പന്നങ്ങളുടെ ശേഖരമൊരുക്കി വേൾഡ് ബ്രാൻഡ് വെയർഹൗസ് സെയിൽ അബുദാബിയിൽ പുരോഗമിക്കുന്നു. വൻ വിലക്കുറവിൽ ബ്രാന്റഡ് സാധനങ്ങൾ വാങ്ങാൻ സിനിമാതാരങ്ങൾ വരെ എത്തുകയാണ്. അബുദാബി മുസഫയിൽ നടക്കുന്ന മേള ജൂലൈ രണ്ടുവരെ തുടരും.(World brand warehouse sale Abu dhabi)
അഡിഡാസ്, റീബോക്ക് നൈക്കീ, തുടങ്ങി എല്ലാതരം ബ്രാന്റുകളും വൻ വിലക്കുറവിൽ ഒരുക്കിയാണ് വേൾഡ് ബ്രാൻ്റ് വെയ്ർഹൗസ് സെയിൽ വ്യത്യസ്തമാവുന്നത്. ഇഷ്ട ബ്രാന്റുകളുടെ എല്ലാ തരം കലക്ഷനുകളും കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിൽ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. മനസിനിഷ്ടപ്പെട്ട ബ്രാന്റുകളുടെ ഉൽപ്പന്നങ്ങൾ തുച്ഛമായ വിലയിൽ ലഭ്യമാകുന്നതിനാൽ ഒരിക്കൽ വന്നാൽ പിന്നീട് വരുമെന്ന് സാധാരണക്കാർ മുതൽ സിനിമതാരങ്ങൾ വരെ ഒരേസ്വരത്തിൽ പറയുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ ലഭിച്ച വൻ വിലക്കുറവാണ് തന്നെ വീണ്ടും ഇവിടെയെത്തിച്ചതെന്ന് നടൻ ഭഗത് പറഞ്ഞു.
തുണിത്തരങ്ങൾക്കും ഷൂകൾക്കും പുറമേ പെർഫ്യൂമുകളും ലഭിക്കും. മിക്ക ഉൽപ്പന്നങ്ങൾക്കും 100 ദിർഹത്തിൽ താഴെ മാത്രമാണ് വില ഈടാക്കുന്നതെന്നും വേൾഡ് ബ്രാൻഡ് അധികൃതർ പറഞ്ഞു. ഇത്തരമൊരു ഷോപ്പിങ്ങ് അനുഭവം അടുത്തകാലത്തൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രവാസികളും പറയുന്നു. അബുദാബി മുസഫയിൽ എൻ പിസിസിക്ക് അടുത്ത് എംഡബ്ള്യു 4 ൽ ജൂൺ രണ്ടുവരെയാണ് മേള സജ്ജീകരിച്ചിട്ടുളളത്.
Story Highlights: World brand warehouse sale Abu dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here