വധു അതിഥികളെ ചുംബിച്ചു, വധുവിൻ്റെ അമ്മ പരസ്യമായി പുക വലിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ
July 3, 2023
1 minute Read

ചടങ്ങിനിടെ വധുവും വധുവിൻ്റെ അമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. വിവാഹച്ചടങ്ങിൽ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിൻ്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരൻ്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം. ചടങ്ങിനെത്തിയ തങ്ങളെ വധുവിന്റെ വീട്ടുകാർ ഊഷ്മളമായാണ് വരവേറ്റതെന്ന് യുവാവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ, അല്പസമയത്തിനു ശേഷം വധുവിൻ്റെ അമ്മ മദ്യലഹരിയിലായി. ഒപ്പം ചടങ്ങിനെത്തിയ അതിഥികളുടെ മുഖത്തേക്ക് ഇവർ സിഗരറ്റ് വലിച്ച് പുകയൂതുകയും ചെയ്തു. ഇതിൽ വരൻ അസ്വസ്ഥനാവുകയും താൻ വിവാഹത്തിൽ പിന്മാറുകയാണെന്നറിയിക്കുകയുമായിരുന്നു.
Story Highlights: bride kissed mother cigarette wedding called off
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement