Advertisement

ത്രെഡ്‌സ് അക്കൗണ്ട് ഉണ്ടോ? ഇനി ഡിലീറ്റ് ചെയ്യല്ലേ; പണി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് കിട്ടും

July 7, 2023
Google News 3 minutes Read
threads instagram

ത്രെഡ്‌സ് ആപ്പ് അവതരണത്തിന് പിന്നാലെ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോ മെറ്റ അവതരിപ്പിച്ച ആപ്പ് ഒരു കോടിയിലധികം ആളുകള്‍ ആദ്യ ഏഴു മണിക്കൂറില്‍ ലോഗിന്‍ ചെയ്തിരുന്നു. ട്വിറ്ററിന് സമാനമായി ടെക്‌സ്റ്റ്‌ അടിസ്ഥാനമായ ത്രെഡ്‌സ് ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.(Threads users may lose Instagram account if they try to delete)

ഇന്‍സ്റ്റാഗ്രാം അക്കോൗണ്ടുള്ളവര്‍ക്ക് ത്രെഡ്‌സില്‍ യൂസര്‍നെയിം ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ത്രെഡ്‌സില്‍ അക്കൗണ്ട് തുടങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നുമുണ്ട്. പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

ഫോട്ടയ്ക്കും വീഡിയോയ്ക്കും മാത്രമാണ് ഇന്‍സ്റ്റാഗ്രാം പ്രാധാന്യം നല്‍കുന്നതെങ്കില്‍ ത്രെഡ്‌സ് പൂര്‍ണമായി എഴുത്തിനായിരിക്കും പ്രാധാന്യം നല്‍കുക. ത്രെഡ്‌സില്‍ ഉപയോക്താക്കള്‍ തള്ളിക്കയറുമ്പോഴും അതിന്റെ പോരായ്മകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യമ്പോള്‍ അത് നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെയും ബാധിക്കും. ത്രെഡ്സ് ഐഡി ഡിലീറ്റ് ചെയ്താല്‍ അതോടൊപ്പം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിരവധിയാളുകള്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തുകഴിഞ്ഞു.

Story Highlights: Threads users may lose Instagram account if they try to delete

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here