Advertisement

ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം ഏർപ്പെടുത്തുന്നു

July 8, 2023
Google News 2 minutes Read
In memory of Kodiyeri Balakrishnan Dammam Navodaya gives award

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംസ്കാരിക സംഘടനയായ ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം ഏർപ്പെടുത്തുന്നു. പ്രഥമ പുരസ്കാരം ആഗസ്റ്റ് 6 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ചടങ്ങിൻ്റെ വിജയത്തിനായി സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചെയർമാനും, നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ജനറൽ കൺവീനറും ,വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

കണ്ണൂർ എൻ.ജി. യൂണിയൻ ഹാളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സി.പി.ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ വർഷത്തെ അവാർഡ് നൽകുന്നത്. ഇതിനായി ഡോ. ടി.എം.തോമസ് ഐസക്ക് ചെയർമാനും, സി.രവീന്ദ്രനാഥ്,
ഡോ. എ. വിൻസൻ്റ് എന്നിവർ അംഗങ്ങളുമായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് കണ്ണുരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Read Also: ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം

എൻ.ജി.ഒ. യൂണിയൻ സംസ്ഥാ പ്രസിഡണ്ട് എം.വി. ശശിധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.കെ.ശ്യാമള (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി), അരക്കൻ ബാലൻ (സി.ഐ.ടി.യു കണ്ണൂർ ജില്ലാ ട്രഷറർ), പി.എം. ജാബിർ (കേരള പ്രവാസി കമ്മീഷൻ അംഗം), പവനൻ മൂലക്കീൽ (നവോദയ രക്ഷാധികാരി), ഇ.പ്രഭാകരൻ (നവോദയ മുൻ ജനറൽ സിക്രട്ടറി) എന്നിവർ സംസാരിച്ചു.
വിവിധ സംഘടനാ പ്രതിനിധികൾ, നവോദയ അംഗങ്ങളും, മുൻകാല പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
നവോദയ കേന്ദ്രകുടുംബവേദി പ്രസിഡന്റ് നന്ദിനി മോഹനൻ സ്വാഗതവും, കേന്ദ്ര ജോ: സിക്രട്ടറി ഷമീം നാണത്ത് നന്ദിയും പറഞ്ഞു.

Story Highlights: In memory of Kodiyeri Balakrishnan Dammam Navodaya gives award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here