Advertisement

കണ്ണൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

July 11, 2023
Google News 2 minutes Read
7th-class-student-dies-on-ksrtc-bus-accident-in-kannur

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. റിദാന്റെ വീടിന് അടുത്താണ് അപകടം സംഭവിച്ചത്.7th Class Student Dies on KSRTC Bus Accident

Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

സ്കൂൾ ബസ് കയറാൻ കാത്തു നിൽക്കുകയായിരുന്നു റിദാൻ. റോഡിൻറെ എതിർവശത്ത് നിർത്തിയിരുന്ന ബസിലേക്ക് കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഇരുട്ടി ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് കെഎസ്ആർടിസി പോകുകയായിരുന്ന ബസാണ് ഇടിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights: 7th Class Student Dies on KSRTC Bus Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here