നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം

കോഴിക്കോട് നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഇന്നലെ രാത്രി രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയുടെ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേർ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടർ പറഞ്ഞു.
Story Highlights: nadapuram doctor attack investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here