Advertisement

പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം ആരംഭിച്ചു; വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തും

July 15, 2023
Google News 1 minute Read
Narendra modi's visit to UAE begins

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം ആരംഭിച്ചു; ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് നരേന്ദ്രമോദി ഒരു ദിവസ്സത്തെ സന്ദർശനത്തിനായ് യു.എ.ഇ യിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾ സന്ദർശന വേളയിൽ ഉണ്ടാകും. ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം ഫ്രാൻസ് ദേശീയ ദിനത്തിൽ പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിൽ റഫാൽ ഇടപാടാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു

രണ്ട് ദിവസ്സത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി അബുദാബി വിമാനത്താവളത്തിൽ എത്തിയത്. ഊഷ്മളമായ വരവേൽപ്പാണ് ഇന്ത്യൻ പ്രധാന മന്ത്രിയ്ക്ക് വിമാനത്താവളത്തിയിൽ യു.എ.ഇ ഒരുക്കിയത്. ഒപ്പം ഇന്ത്യൻ സ്ഥാനപതി കാര്യാലയ പ്രതിനിധികളും ഇന്ത്യൻ പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഊർജം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശന ലക്ഷ്യം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുളള എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ വർദ്ധനവാണ് സമീപ നാളുകളിൽ ഉണ്ടായിട്ടുള്ളത്. ഇത് കൂടുതൽ വർദ്ധിപ്പിയ്ക്കുന്നതിനുള്ള അനുബന്ധ നടപടികളും ചർച്ചയാകും.

പ്രധാനമന്ത്രിയായി ചുതലയേറ്റ ശേഷം ഗൾഫ് രാജ്യത്തേക്കുളള മോദിയുടെ അഞ്ചാമത്തെ സന്ദർശനമാണ് ഇത്. മറുവശത്ത് റഫാൽ ഇടപാടിൽ എടുത്ത അനുകൂല നിലപാട് മൂലമാണ് നരേന്ദ്ര മോദിയെ ബാസ്റ്റിൽ ഡേ പരേഡിലേക്ക് ക്ഷണിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. മണിപ്പൂർ കത്തുകയാണെന്നും യുറോപ്യൻ പാർലമെന്റ് ഇന്ത്യയുടെ അഭ്യന്തര കാര്യം ​ചർച്ച ചെയ്യുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതിനു ശേഷവും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി ഗൗനിയ്ക്കുകയോ മൗനം വെടിയുകയോ ചെയ്തിട്ടില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

Story Highlights: Narendra modi’s visit to UAE begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here