താമസം നിലംപതിക്കാറായ ഒറ്റമുറി വീട്ടില്‍; ലൈഫില്‍ അപേക്ഷിച്ചിട്ടും യോഗ്യത കിട്ടിയില്ല; കാരുണ്യം തേടി വൃദ്ധദമ്പതികള്‍
ഏത് നിമിഷവും നിലംപൊത്താറായ വീട്ടില്‍ താമസിക്കുന്ന വൃദ്ധദമ്പതികള്‍ സര്‍ക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്. ലൈഫില്‍ വീടിന് അപേക്ഷിച്ചിട്ടും സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിച്ച് യോഗ്യത ലഭിക്കാതെ വന്നതോടെയാണ് കിളിമാനൂര്‍ സ്വദേശി സഹദേവനും ബേബിയും ഒറ്റമുറി വീട്ടില്‍ കഴിഞ്ഞുകൂടേണ്ടിവന്നത്.(elderly couple living in a dilapidated house is waiting for the government’s help)
കിളിമാനൂര്‍ അടയമണ്ണില്‍ കഴിഞ്ഞ 40 വര്‍ഷമായി മണ്‍കട്ടയില്‍ തീര്‍ത്ത വീട്ടില്‍ കഴിഞ്ഞുപോരുകയാണ് ഭിന്നശേഷിക്കാരിയായ ഭാര്യ ബേബിയും 70കാരനായ ഭര്‍ത്താവ് സഹദേവനും. മഴ പെയ്താല്‍ ആട്ടിന്‍ കൂട്ടിലാണ് കിടക്കുന്നതെന്ന് സഹദേവന്‍ പറയുന്നു. എപ്പോഴാണ് വീട് ഇടിഞ്ഞുവീഴുന്നതെന്ന ഭയമുണ്ടെന്നും സഹദേവന്‍ പറഞ്ഞു.
2019ല്‍ വീടിന് അപേക്ഷിക്കുമ്പോള്‍ റേഷന്‍ കാര്‍ഡിലുണ്ടായിരുന്ന മകളുടെ പേര് ഒഴിവാക്കിയതാണ് അയോഗ്യതയ്ക്ക് കാരണമായത്. വൃദ്ധ ദമ്പതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന പഞ്ചായത്ത് ശുപാര്‍ശയും തള്ളി.
ഇക്കഴിഞ്ഞ പേമാരിയില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും ചെയ്തു. ലൈഫ് മിഷനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുകയാണ് വൃദ്ധദമ്പതികള്‍.
Story Highlights: elderly couple living in a dilapidated house is waiting for the government’s help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here