‘തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ ലിയോണല്‍ മെസിയെന്ന് പേരിടും’; നെയ്മർ

തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ . യുട്യൂബ് ചാനലായ ”ക്യൂ പാപിഞ്ഞോ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ
കാമുകി ബ്രൂണ ബിയാൻകാർഡിയ്‌ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം. ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ജെൻഡർ നേരത്തെ തന്നെ സ്ഥിരീകരിച്ചെന്ന് വിവരമുണ്ട്.
ബാഴ്‌സയിൽ ഒരുമിച്ചു കളിക്കുന്ന കാലം മുതൽ ആരംഭിച്ച സൗഹൃദം ഇരുവരും ഇപ്പോഴും തുടരുന്നുണ്ട്. 2017ലാണ് നെയ്മർ പി.എസ്.ജിയിലേക്ക് കൂടുമാറിയത്. പിന്നാലെ മെസിയും പാരീസിലേക്ക് എത്തിയിരുന്നു. എന്നാലിപ്പോൾ താരം അമേരിക്കൻ ടീമായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.
മെസിയുടെ വരവോടെ ഇന്റര്‍ മിയാമിയുടെ മത്സരത്തിന് പുറമെ മറ്റ് മേജര്‍ ലീഗ് സോക്കര്‍ മത്സങ്ങളുടെ ടിക്കറ്റിനും വില ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ മെസി ഇന്റര്‍ മിയാമിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കുകള്‍ 288 ഡോളറായി. സാധാരണ ടിക്കറ്റ് നിരക്കിനെക്കാള്‍ 900 ശതമാനം കൂടുതലാണിത്.
Story Highlights: Neymar wants to name his kid Messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here