കോഹ്ലിയെ നേരില്‍ കണ്ട് പൊട്ടിക്കരഞ്ഞ് വിന്‍ഡീസ് താരത്തിന്റെ അമ്മ; വൈറല്‍ വീഡിയോ

ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി റെക്കോകര്‍ഡ് നേടിയ വിരാട് കോഹ്ലിയെ കാണാന്‍ ഗ്രൗണ്ടിന് പുറത്ത് ഒരു കടുത്ത ആരാധിക കാത്തിരിക്കുന്നുണ്ടായിരുന്നു. ടീം ബസിലേക്ക് മടങ്ങിയ കോഹ്ലിയെ അവര്‍ ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു.(West Indies wicketkeeper Joshua Da Silva’s mother breaks down in tears after meeting Virat Kohli)
വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ ഡിസില്‍വയുടെ അമ്മയയായിരുന്നു കോഹ്ലിയെ കണ്ട ഉടനെ സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായി. ഏറ്റവും നല്ല ക്രിക്കറ്ററാണ് കോഹ്ലിയെന്നും മകന് കോഹ്ലിയുടെ കൂടെ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും അവര്‍ പ്രതികരിച്ചു.
ഇതിന് മുന്‍പ് വിരാട് കോഹ്ലി ബാറ്റു ചെയ്യുന്നതിനിടെ ജോഷ്വയുമായുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. അതിങ്ങനെയായിരുന്നു നിങ്ങളെ കാണാന്‍ എന്റെ മാതാവ് എത്തുമെന്നായിരുന്നു. അതുകേട്ട് തനിക്ക് വിശ്വസിക്കാനായില്ലെന്നും ജോഷ്വ കോലിയോട് പറയുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച മത്സരം കാണാന്‍ ജോഷ്വയുടെ അമ്മ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.
Read Also: ഐസിസി റാങ്കിംഗ്; ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമ ആദ്യ പത്തിൽ
കോലിയുടെ ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയും രാജ്യാന്തര കരിയറിലെ 76-ാം സെഞ്ച്വറിയുമാണ് ഇന്നലെ വിന്‍ഡീസിനെതിരെ നേടിയത്. 121 റണ്‍സെടുത്ത കോലി റണ്ണൗട്ടായാണ് പുറത്തായത്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 438 റണ്‍സെടുത്തിരുന്നു.
Story Highlights: West Indies wicketkeeper Joshua Da Silva’s mother breaks down in tears after meeting Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here