Advertisement

ഹൗളിം​ഗ് സാധാരണമാണ്, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം; മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

July 26, 2023
Google News 2 minutes Read

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്.
ആറ്‌ സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചു.

പ്രധാനമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്ന് മൈക്ക് ഓപ്പറേറ്റർ ട്വൻറ്റി ഫോറിനോട് പറഞ്ഞു.

അതേസമയം, ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ടിരക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.

Story Highlights: Mike set owner Ranjith reacts Pinarayi vijayan mike issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here