”ഓണം, തിരുവോണം, നല്ലോണം” ഓണത്തെ വരവേല്‍ക്കാന്‍ ഓണപ്പാട്ടുമായി ഈസ്റ്റേണ്‍

ഈസ്റ്റേണ്‍ കോണ്‍ഡിമന്റ്സിന്റെ ”ഓണം, തിരുവോണം, നല്ലോണം” എന്ന ഓണപ്പാട്ട് ഗായിക സിത്താര കൃഷ്ണ കുമാര്‍ പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ നവാസ് മീരാന്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മനോജ് ലാല്‍വാനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗാന രചയിതാവ് ബി കെ ഹരിനാരായണന്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണ കുമാര്‍ ആണ്.(Eastern Welcomes Onam with onam thiruvonam nallonam song)
തുടര്‍ച്ചയായി രണ്ടാംതവണയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍ ഈസ്റ്റേണുമായി ഓണപ്പാട്ടിനായി ഒത്തുച്ചേരുന്നത്.കേരളത്തിലും, ലോകമെമ്പാടും ഉള്ള മലയാളികള്‍ ആഘോഷിക്കുന്ന ദേശീയ ഉത്സവമായ ഓണത്തിന്റെ സദ്യയടക്കമുള്ള വിഭവങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ഗാനത്തിന്റെ ആശയം. കേരളവുമായി ബന്ധപ്പെട്ട എല്ലാശ്രേഷ്ഠതകളുടെയും പ്രതീകമാണ് ഓണമെന്ന് നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു. ‘അത്രയും മഹത്തായ ഒരു പാരമ്പര്യവുമായി ഒത്തുചേരാന്‍ കഴിഞ്ഞതില്‍ ഈസ്റ്റേണ്‍ അത്യധികം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Also: ‘മൈക്ക് സെറ്റിന് തകരാറില്ല’; വിവാദ മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്
“ഓണം, തിരുവോണം, നല്ലോണം എന്ന ഈ ഗാനം കേരളത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഓണാഘോഷങ്ങൾക്ക് നല്ലൊരു തുടക്കം കുറിക്കുമെന്ന് ചീഫ് മാർക്കറ്റിങ് ഓഫീസർ മനോജ് ലാൽവാനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഹിറ്റായ ഉണ്ടോ – ഉണ്ട് എന്ന ഗാനമായിരുന്നു സിത്താര ആലപിച്ചത്. പ്രമുഖ ഗാനരചയിതാവായ ബി.കെ ഹരിനാരായണന്റെ ഓണം, തിരുവോണം, നല്ലോണം എന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മലബാറിക്കസ് ആണ്.
Story Highlights: Eastern Welcomes Onam with onam thiruvonam nallonam song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here