‘മോദിജിക്ക് നന്ദി’, 2024ൽ ബിജെപി മികച്ച വിജയം നേടും; അനിൽ ആന്റണി 24നോട്
പുതിയ ഉത്തരവാദിത്തത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ച അനില്‍ ആന്റണി. മോദി ജിക്കും അമിത് ഷാ ജിക്കും നന്ദി അറിയിക്കുന്നു. കൂടാതെ കേന്ദ്ര നേതൃത്വത്തിനും നന്ദി അറിയിക്കുന്നു. 2019 ലേക്കാളും വലിയ ഭൂരിപക്ഷത്തിൽ 2024 ൽ പാർട്ടിയെ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കും. (Anil Antony Appointed as BJP National Secretary)
മറ്റ് കാര്യങ്ങൾ നേതൃത്വവുമായി ചർച്ച ചെയ്തതിന് ശേഷം പ്രതികരിക്കും. പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ ചേർന്നത്. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. അടുത്ത 25 വർഷത്തിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അനിൽ ആന്റണി 24നോട് പറഞ്ഞു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അനില്‍ ആന്റണിയെ നിയമിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. എ പി അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ദേശീയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍നിന്നു മറ്റാരുമില്ല.
Story Highlights: Anil Antony Appointed as BJP National Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here